Saturday 17 November 2012

ഒരു തുറന്ന കത്ത്

ഒരു തുറന്ന കത്തിലൂടെ മുസ്ലീം സമൂഹത്തോട്‌ സംസാരിക്കുകയാണ്‌ ലേഖകന്‍. 


       2012 ജൂലൈ 15–ലെ മലയാള മനോരമ ദിനപ്പത്രത്തില്‍ വന്ന “മുസ്ലീം ഏകോപന സമിതിക്ക്‌ തുടക്കം” എന്ന തലക്കെട്ടിലുള്ള വാര്‍ത്തയാണ്‌ ഇതെഴുതുന്നതിന്‌ അടിസ്ഥാനം. അടുത്ത ദിവസം തന്നെ ‘ദ ഹിന്ദു’വില്‍ ഈ വാര്‍ത്ത തന്നെ മറ്റൊരു തരത്തില്‍ അവതരിപ്പിച്ചു കണ്ടു. കേരളശബ്‌ദം വാരികയാകട്ടെ, അവരുടെ മനോധര്‍മ്മം പോലെ മറ്റു ചിലതും എഴുതിക്കണ്ടു. 
          
      കേരളത്തില്‍ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയില്‍ ഇരുപതാമ ത്തെയോ ഇരുപത്തി ഒന്നാമത്തേയോ മന്ത്രിയായി മഞ്ഞളാംകുഴി അലി സത്യപ്രതിജ്ഞ ചെയ്‌തപ്പോള്‍ ചില കേന്ദ്രങ്ങള്‍ നടത്തിയ ‘സന്തുലിത’ വെടിക്കെട്ട്‌ ശബ്‌ദം നിലച്ച്‌ വിഷ വാതകമായി നമ്മുടെ വായുമണ്‌ഡലത്തില്‍ അലിഞ്ഞുചേര്‍ന്നു. നല്ലൊരു പങ്ക്‌ കേരളീയരും ഈ വിഷം ശ്വസിക്കുകയും അത്‌ അവരുടെ രക്തത്തില്‍ കലരുകയും ചെയ്‌തു. രോഗാണുക്കള്‍ പല ഹൈടെക്‌ ആക്രമണ പദ്ധതികളും ആസൂത്രണം ചെയ്യാന്‍ ആരംഭിച്ചു. അപ്പോഴതാ വരുന്നു 35 സ്‌കൂളുകള്‍ക്ക്‌ എയ്‌ഡഡ്‌ പദവിയും ടീച്ചര്‍മാരുടെ പച്ച ബ്ലൌസും. ഒരു നിമിഷം വൈകിയില്ല. രോഗാണുക്കള്‍ പ്രവര്‍ത്തനക്ഷമമായി. പര്‍വ്വതങ്ങള്‍ പൊട്ടിത്തെറിച്ചു. ലാവ പുറത്തേക്കൊഴുകി. (വീതം വയ്‌പ്പുമായി ബന്ധപ്പെട്ട്‌ ഉണ്ടാകുന്ന തര്‍ക്കങ്ങളില്‍ വിജയിക്കാന്‍ നിഷ്‌കളങ്കരായ ജനങ്ങളുടെ ജാതി മതങ്ങളെ ആയുധമാക്കുന്നതാണ്‌ ഇവിടുത്തെ യഥാര്‍ത്ഥ പശ്ചാത്തലം).


      ക്രിസ്‌തുമത വിശ്വാസികളില്‍ ഒരു വിഭാഗത്തെ പ്രതിനിധീകരിച്ച്‌ ഫാദര്‍ സ്റ്റീഫന്‍ ആലത്തറ, വിദ്യാഭ്യാസ സേവനം സംബന്ധിച്ച്‌ തങ്ങള്‍ക്ക്‌ പറയാനുള്ളത്‌ എപ്പോഴത്തേയും പോലെ സ്‌നേഹത്തിന്റെ ഭാഷയില്‍ എഴുതി വായിച്ചു. നടേശനും സുകുമാരന്‍നായരും ജാതിമതാടിസ്ഥാനത്തില്‍ കേരള സമൂഹത്തെ വിഭജിക്കാന്‍ കൌശല ഭാഷയില്‍ ആക്രോശിച്ചുകൊണ്ടേയിരുന്നു. ഈ പ്രവൃത്തിയിലൂടെ, തങ്ങളുടെ വഴികാട്ടി ബ്രിട്ടീഷുകാരാണെന്ന്‌ അവര്‍ വിളിച്ചു പറഞ്ഞു. അനാഥമായ മുസ്ലീം സമുദായത്തിനു വേണ്ടി, ടെലിവിഷന്‍ അവതാരകരും അവര്‍ വിളിച്ചു കൊണ്ടു വന്നവരും വേഷമിട്ടു. 


      യു.ഡി.എഫിലെ ഘടകകക്ഷിയായ മുസ്ലീം ലീഗിന്റെ പ്രതിനിധികളായ സംസ്ഥാന മന്ത്രിമാരെ “മുസ്ലീം മന്ത്രിമാരായി” അവതരിപ്പിക്കാന്‍ സഭക്കാരും സന്തുലിതക്കാരും പരസ്‌പരം മത്സരിച്ചു. സഭയെന്നാല്‍ നിയമസഭയോ, ലോകസഭയോ, രാജ്യസഭയോ അല്ല. മാധ്യമങ്ങള്‍ ജനമനസ്സുകളില്‍ ഊട്ടി ഉറപ്പിച്ചിരിക്കുന്ന പല അടയാളങ്ങളില്‍ ഒന്നു മാത്രമാണ്‌ ഇത്‌. ഹിന്ദുത്വ അജണ്ടക്കാര്‍ പശ്ചാത്തല സംഗീതമൊരുക്കി. മാദ്ധ്യമങ്ങള്‍ ആനന്ദ നൃത്തം ചെയ്‌തു. “മുസ്ലീം മന്ത്രിമാര്‍” മുസ്ലീം സമുദായ പ്രവര്‍ത്തനം മാത്രം നടത്തുന്നു എന്ന പ്രചാരണം മാധ്യമങ്ങള്‍ പലരുടേയും ചെലവില്‍ കുത്തി നിറച്ചു. ഇതേ നിലപാടുമായി, ഇടതു പാര്‍ട്ടികള്‍ രംഗത്തെത്തിയതോടെ കേരളത്തിലെ സാമൂഹ്യാന്തരീക്ഷം തികച്ചും അസ്വസ്ഥമായി. ദൈവത്തിന്റെ സ്വന്തം നാട്‌ മതത്തിന്റെ സ്വന്തം നാടായി മാറിയ അവസ്ഥ.
       “ഭാരതമെന്നു കേട്ടാലഭിമാനപൂരിതമാകണമന്തരംഗം കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക്‌ ഞരമ്പുകളില്‍” ഈ ഈരടി ആ സമയങ്ങളില്‍ റേഡിയോയില്‍ നിന്ന്‌ പോലും കേട്ടില്ല. 
      ഈദൃശ സംഭവ വികാസങ്ങള്‍ മുസ്ലീം സമുദായത്തിന്‌ ഏതെങ്കിലും തരത്തില്‍ ദോഷകരമായി ഭവിച്ചിട്ടുണ്ടോ? മുസ്ലീം ലീഗിനെതിരെയുള്ള ആക്രമണം മുസ്ലീം സമുദായ ത്തിനെതിരായി കലാശിക്കുന്നുണ്ടോ? ഉണ്ടെങ്കില്‍, അതിന്റെ കാരണങ്ങള്‍ എന്തൊക്കെയാണ്‌? മുസ്ലീംലീഗിനെ ആക്രമിക്കാന്‍ മുസ്ലീം സമുദായത്തെ ആയുധമാക്കുകയാണെന്ന്‌ പറയാന്‍ കഴിയുമോ? മുസ്ലീം ലീഗ്‌ ഒരു വര്‍ഗ്ഗീയ പാര്‍ട്ടിയാണെന്നും കേരള കോണ്‍ഗ്രസ്സ്‌ ഒരു മതേതര പാര്‍ട്ടിയാണെന്നും വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ഇടതുപാര്‍ട്ടികള്‍ കേരള ജനത മുമ്പാകെ അവതരിപ്പിച്ച രാഷ്‌ട്രീയ ഫോര്‍മുല പൊതു സമൂഹത്തില്‍ മുസ്ലീം സമുദായത്തിന്‌ ദോഷകരമായി ഭവിച്ചിട്ടുണ്ടോ? (ഇതു സംബന്ധിച്ച്‌, ഈ എളിയവന്‍ പാര്‍ട്ടി സെക്രട്ടറിക്ക്‌ എഴുതിയ കത്ത് ഇതോടൊപ്പം ചേര്‍ത്തിരിക്കുന്നു. A1)
A1

 
ഇ.എം.എസ്‌. മുതല്‍ ഷിജുഖാന്‍ (2012-–ലെ ഒരു ട.എ.ക ഭാരവാഹി) വരെയുള്ളവര്‍ ഉരുവിട്ടു കൊണ്ടിരിക്കുന്ന ഈ രാഷ്‌ട്രീയ മന്ത്രത്തിന്റെ സാമൂഹ്യപ്രത്യാഘാതങ്ങള്‍ എന്തൊക്കെയാണ്‌.? ഇപ്പറഞ്ഞ രാഷ്‌ട്രീയ മുദ്രാവാക്യത്തില്‍ നിന്നല്ലേ ഇപ്പോഴത്തെ ഈ യുദ്ധത്തിനുള്ള ഊര്‍ജ്ജം ലഭിച്ചിരിക്കുന്നത്‌? ഇ.എം.എസ്‌. വര്‍ഗീയവാദികളാക്കിയ മുസ്ലീം ലീഗുകാര്‍ക്ക്‌ 2012 ല്‍ സ.പിണറായി തീവ്രവാദികളാക്കി പ്രമോഷന്‍ നല്‍കിയിരിക്കുന്നു. (മാതൃഭുമി റിപ്പോര്‍ട്ട്‌ A2.)


ഇത്തരം ഗൌരവമേറിയ പ്രശ്‌നങ്ങള്‍ നേരാംവണ്ണം അപഗ്രഥിക്കാനും ശരിയായ നിഗമന ങ്ങളില്‍ എത്തിച്ചേരാനും പക്വമതികളായ സാമൂഹ്യ ശാസ്‌ത്രജ്ഞരുടെ ആത്മാര്‍ത്ഥമായ സേവനം അനിവാര്യമാണ്‌..   


      സന്തുലിതക്കാരെയും സഭക്കാരെയും മറ്റും പ്രതിരോധിക്കാന്‍ മുസ്ലീംലീഗിന്റെ താത്‌പര്യപ്രകാരം തട്ടിക്കൂട്ടിയ ഒരു താല്‍ക്കാലിക ഏര്‍പ്പാടാണോ പത്രം റിപ്പോര്‍ട്ട്‌ ചെയ്‌ത ഈ അഡ്‌ഹോക്ക്‌ കമ്മറ്റിയെന്ന്‌ വാര്‍ത്ത വന്ന കാലയളവിലെ സാഹചര്യം വച്ച്‌ നോക്കു മ്പോള്‍ സംശയിക്കാവുന്നതാണ്‌. അഥവാ, അത്‌ ശരിയെങ്കില്‍ സംഘാടകരുടെ ലക്ഷ്യം ഇതിനോടകം സഫലീകരിക്കപ്പെട്ടിട്ടുണ്ട്‌. കാരണം, ആരും വായിക്കത്തക്കവിധം നല്ല വലിപ്പത്തില്‍ മലയാള –ഇംഗ്ലീഷ്‌ ദിനപ്പത്രങ്ങളില്‍ ഇത്‌ സംബന്ധിച്ച്‌ ഒരു വാര്‍ത്ത വന്നു. കൂടാതെ, മലയാളം വാരികകള്‍ അവലോകനക്കുറിപ്പുകളും എഴുതിത്തുടങ്ങി. സംശയിക്കു ന്നതിന്‌ മറ്റൊരു കാരണം കൂടിയുണ്ട്‌. ഓരോ മാദ്ധ്യമങ്ങളും അവരവരുടെ വീക്ഷണ കോണിലൂടെയാണ്‌ ഈ ‘സ്റ്റോറി’ എഴുതിയിരിക്കുന്നത്‌. സംഘാടകര്‍ സ്വന്തം നിലയില്‍ അവരുടെ വിഷയത്തിന്‌ വ്യക്തമായ രൂപം നല്‌കിയിട്ടില്ലെന്നാണ്‌ ഇത്‌ ചൂണ്ടിക്കാണിക്കുന്നത്‌.

      ആചാരക്രമങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന്‌ രൂപീകരിക്ക പ്പെട്ടിട്ടുള്ള സംഘങ്ങളാണ്‌ ഇന്ന്‌ മുസ്ലീം സമുദായത്തിലെ പ്രബല അഭിപ്രായ രൂപീകരണ ശക്തികള്‍. അതുകൊണ്ട്‌ തന്നെ അങ്ങനെയുള്ള ഓരോ സംഘക്കാരുടേയും പ്രധാന ചര്‍ച്ചാ വിഷയം ആചാരാനുഷ്‌ഠാനങ്ങളേയോ ആരാധനാ രീതിയേയോ കേന്ദ്രീകരിച്ചുള്ള തായിരിക്കും. ഓരോരുത്തരും തങ്ങള്‍ പിന്തുടരുന്ന രീതിയാണ്‌ ഏറ്റവും ശരിയെന്ന്‌ സ്ഥാപി ക്കാന്‍ വേണ്ട വാദമുഖങ്ങള്‍ നിരത്തിക്കൊണ്ടിരിക്കുന്നു; മൂര്‍ച്ച കൂട്ടിക്കൊണ്ടിരിക്കുന്നു. ഇവര്‍ ഒരിക്കലും ഒരിടത്തും സന്ധിയാവുന്നില്ല. കാരണം, ഈ അഭിപ്രായ വ്യത്യാസങ്ങള്‍ ആശയപരമല്ല; മറിച്ച്‌ തുലോം അവഗണിക്കാവുന്ന ആചാരങ്ങള്‍ സംബന്ധിച്ചാണ്‌. സൂക്ഷ്‌മമായി പരിശോധിച്ചാല്‍ ഇതിന്റെ പിന്നിലെല്ലാം സാമ്പത്തിക ഘടകങ്ങളുമുള്ളതായി കാണാം. അതുകൊണ്ട്‌ ഈ അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കുക പ്രായോഗികമായി അസാദ്ധ്യമായിരിക്കും. അതിനാല്‍ അത്തരം അഭിപ്രായ വ്യത്യാസങ്ങളുടെ ഭാരം പേറാനുള്ള ബാദ്ധ്യത പ്രസ്‌തുത സംഘങ്ങള്‍ക്ക്‌ മാത്രമായിരിക്കട്ടെ. 


      മുസ്ലീങ്ങളെ ബാധിക്കുന്ന പൊതു പ്രശ്‌നങ്ങളെ ആചാര–ആരാധനാപരമായ വിഷയ ങ്ങളുമായി കൂട്ടി കുഴക്കാതെ സംബോധന ചെയ്യപ്പെടേണ്ടിയിരിക്കുന്നു. മുസ്ലീങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക്‌ പല തലങ്ങളുണ്ട്‌. പ്രാദേശികവും ദേശിയവും സാര്‍വ്വ ദേശീയവുമായ പശ്ചാത്തലത്തില്‍ വേണം അവയെ അപഗ്രഥിക്കാന്‍. ഏതെങ്കിലും മുന്തിയ ഹോട്ടലിലിരുന്ന്‌ ഔപചാരിക മര്യാദകള്‍ പാലിച്ച്‌ പ്രസംഗിച്ചാല്‍ തീരുന്നവയല്ല ഈ പ്രശ്‌നങ്ങള്‍. സമഗ്രമായ പഠനവും വസ്‌തുനിഷ്‌ഠമായ നിരീക്ഷണവും വൈദഗ്‌ദ്ധ്യ ത്തോടെയുള്ള പ്രവര്‍ത്തനവും ഒന്നുകൊണ്ട്‌ മാത്രമേ ഫലപ്രാപ്‌തി കൈവരിക്കാനാവൂ. കഴിവുറ്റ ഒരു സംഘടനാസംവിധാനത്തിനു മാത്രമേ ഇതിന്‌ നേതൃത്വം കൊടുക്കാന്‍ കഴിയൂ. അതിനു പറ്റുന്ന ഒരു സംവിധാനം ഉരുത്തിരിയും എന്ന്‌ പ്രത്യാശിക്കുന്നു. 


      ആചാരാനുഷ്‌ഠാനങ്ങളും ആരാധനാപരമായതുമൊഴികെ സമുദായം നേരിടുന്ന എല്ലാ വെല്ലുവിളികളേയും പൊതുസമൂഹവുമായി ബന്ധപ്പെടുത്തിയല്ലാതെ പരിഹരിക്കു വാന്‍ സാദ്ധ്യമല്ല. ഉദാഹരണരൂപേണ ചില വിഷയങ്ങള്‍ താഴെ ചേര്‍ക്കാന്‍ അനുവദിക്കുക.
      1. സംഘടിതവും ആസൂത്രിതവുമായ മതപരിവര്‍ത്തനം ഇന്ത്യയില്‍–സ്വാതന്ത്ര്യ ത്തിന്‌ മുന്‍പും പിന്‍പും 
      മാധവിക്കുട്ടി ഇസ്ലാംമതം സ്വീകരിക്കുകയും കമല സുരയ്യ എന്ന പേര്‌ സ്വീകരിക്കു കയും പര്‍ദ്ദ ധരിക്കുകയും ചെയ്‌തതിന്‌ മാദ്ധ്യമങ്ങള്‍ വന്‍ വാര്‍ത്താ പ്രാധാന്യം നല്‍കി. ഇസ്ലാം മതത്തിന്റെ മഹത്വത്തിന്‌ തെളിവായി ചില മാധ്യമങ്ങള്‍ ഇതിനെ വിശേഷിപ്പിച്ചു. എന്നാല്‍ ഹിന്ദു സമൂഹത്തിലെ വര്‍ഗീയ വാദികള്‍ ഇതൊരു അപമാനമായി കണ്ടു. അവര്‍ മഹാകവി കുമാരനാശാന്റെ ദുരവസ്ഥയിലെ മാപ്പിളമാരെ കുറിച്ച്‌ പിറുപിറുക്കാന്‍ തുടങ്ങി. ബ്രിട്ടീഷുകാര്‍ പാകിയ വിത്ത്‌ ആകാശത്ത്‌ കാര്‍മേഘം കണ്ടാല്‍ പോലും മുളയ്ക്കും. പൊതുവില്‍, മതപരിവര്‍ത്തനത്തെ മുസ്ലീം സമുദായവുമായി കൂട്ടി കെട്ടാന്‍ തല്‍പരകക്ഷികള്‍ തക്കം പാര്‍ത്തിരിക്കുന്നു. (മാധവിക്കുട്ടിയുടേത്‌ ഒരു കാഴ്‌ചപ്പാടിന്റെ തെരഞ്ഞെടുപ്പോ കഥയെഴുത്തോ ആയിരുന്നു–പരിവര്‍ത്തനമില്ലാത്ത). വ്യാപകമായും ആസൂത്രിതമായും സംഘടിതമായും ഈ ഏര്‍പ്പാട്‌ നടത്തുന്നവര്‍ ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ എന്ന മട്ടില്‍ തങ്ങളുടെ വ്യാപാരം പൊടി പൊടിച്ചു കൊണ്ടിരിക്കുകയാണ്‌. (യുക്തിവാദി സംഘത്തിന്റെ 2011 ഡിസംബര്‍ 31,31 2012 ജനുവരി 1 ലെ വാര്‍ഷിക റിപ്പോര്‍ട്ട്  ഇതോടൊപ്പം ചേര്‍ത്തിരിക്കുന്നു.A3)
                                     *********                                                                                                                                      A3
2011 ഡിസംബര്‍ 30, 31, 2012 ജനുവരി 1 തീയതികളില്‍ കോട്ടയത്തു നടക്കുന്ന കേരള യുക്തിവാദി സംഘത്തിന്റെ 27 -ആം  സംസ്ഥാന സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി അവതരിപ്പിക്കുന്ന പ്രവര്‍ത്തന റിപ്പോര്‍ട്ട്‌.
സംഘത്തിന്റെ 27–ാം സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കുന്ന എല്ലാ പ്രതിനിധി കളേയും സംസ്ഥാന സമിതിക്കു വേണ്ടി ഞാന്‍ അഭിവാദ്യം ചെയ്യുന്നു.
അനുസ്‌മരണം.
അന്തര്‍ദേശീയ–ദേശീയ–സംസ്ഥാനസാമൂഹ്യസാംസ്‌കാരികമണ്‌ഡലങ്ങളില്‍ വിവിധ സംഭാവന കള്‍ ചെയ്‌ത നിരവധി പ്രമുഖ വ്യക്തികള്‍ റിപ്പോര്‍ട്ട്‌ കാലയളവില്‍ നമ്മെ വിട്ടുപിരിഞ്ഞ്‌ പോയിട്ടുണ്ട്‌. അവരുടെ ത്യാഗോജ്ജ്വലമായ സേവനങ്ങളെ സംഘം ഈ അവസരത്തില്‍ അനുസ്‌മരിക്കുന്നു ............................................................................................................
പേജ്‌ 2
സാര്‍വ്വദേശീയം :
.............. ലോകത്ത്‌ ഇന്ന്‌ നടക്കുന്ന എല്ലാ പ്രധാന പ്രശ്‌നങ്ങളുടേയും അടിസ്ഥാനം മത വൈര്യമോ, ജാതിമതത്തിലധിഷ്‌ഠിതമായ പ്രാദേശിക ഗോത്ര പ്രശ്‌നങ്ങളുമാണെന്ന്‌ തിരിച്ചറിയാന്‍ വലിയ ഗവേഷണത്തിന്റെ ആവശ്യമില്ല...............
............... ലോകത്തില്‍ മതഭീകരവാദം വളര്‍ത്തുന്നതില്‍ മുതലാളിത്തത്തിന്റെയും വിശിഷ്യ അമേരിക്കയുടെയും പങ്ക്‌ നിര്‍ണ്ണായകമാണ്‌. അമേരിക്ക തന്നെ വളര്‍ത്തിയ ഒസാമ ബിന്‍ലാദന്റെ അന്ത്യം അവര്‍ ആഘോഷിക്കുമ്പോള്‍ ബിന്‍ ലാദന്‍ വളര്‍ത്തി വിട്ട മതഭീകരവാദത്തിന്റെ അലകള്‍ അത്യന്തം ശക്തിയായി ലോകത്ത്‌ നിലനില്‍ക്കുന്നു എന്നുള്ളത്‌ തികച്ചും ഭയാനകം തന്നെയാണ്‌. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം സ്ഥാപിതമായ ഇസ്രായേല്‍ രാഷ്‌ട്രത്തിന്റെ രൂപീകരണം കേവലം മതത്തിന്റെ മാത്രം അടിസ്ഥാനത്തിലായിരുന്നു. ഈ അവിശുദ്ധ രാഷ്‌ട്രനിര്‍മ്മിതിയാണ്‌ ഇന്ന്‌ മദ്ധ്യപൂര്‍വ്വേഷ്യയില്‍ നിലനില്‍ക്കുന്ന ഇസ്ലാമിക മത ഭീകരവാദത്തിന്‌ ആരംഭം കുറിച്ചത്‌ എന്നത്‌ ചരിത്ര യാഥാര്‍ത്ഥ്യമാണ്‌. ...............
പേജ്‌ 3
  ...............വേള്‍ഡ്‌ ട്രേഡ്‌ സെന്റര്‍ ആക്രമണത്തിനു ശേഷം മതഭീകരതയ്ക്കെതിരായ യുദ്ധത്തിലാണ്‌ അമേരിക്ക എന്നവര്‍ ഉദ്‌ഘോഷിക്കുന്നു. ഇതിന്റെ പേരില്‍ അവര്‍ കാട്ടി കൂട്ടുന്ന
   
അതിക്രമങ്ങള്‍ എല്ലാ സീമകളേയും ലംഘിക്കുന്നതാണ്‌. അമേരിക്കന്‍ സാമ്രാജ്യം വളര്‍ത്തികൊണ്ടു വന്നതും മതത്തിന്റെ പേരില്‍ രൂപീകരിക്കപ്പെട്ടതുമായ മതഭീകര സംഘടനകള്‍ ലോകത്തിന്റെ നിലനില്‍പ്പിനു തന്നെ ഭീഷണിയായിരിക്കുന്നു. മതത്തെ മതഭീകകരവാദത്തിലേക്ക്‌ ജനിതക മാറ്റം വരുത്തി സന്നിവേശിപ്പിച്ചിരിക്കുന്നതിന്റെ ദുരന്തം സൃഷ്‌ടിക്കുന്ന ആഘാതം വിവരണാതീതമാണ്‌. സാമ്രാജ്യത്വം മതതീവ്രവാദത്തെ തങ്ങളുടെ താല്‌പര്യത്തെ സംരക്ഷിക്കാന്‍ വ്യാപകമായി ഉപയോഗപ്പെടുത്തുന്നുണ്ട്‌. പൊതുവേ സമാധാന അന്തരീക്ഷം നിലനില്‍ക്കുന്ന നോര്‍വെയില്‍ ഒരു ക്രിസ്‌ത്യന്‍ മത തീവ്രവാദി ഒട്ടേറെ പേരെ വെടിവച്ചു കൊന്നത്‌ ഒരു രാജ്യവും മതതീവ്രവാദത്തില്‍ നിന്നും മുക്തമല്ല എന്ന സൂചനയാണ്‌ നല്‍കുന്നത്‌................
പേജ്‌ 4
.............. യൂറോപ്പിലും, അമേരിക്കയിലും അതിജീവനത്തിനു വേണ്ടി പൊരുതുന്ന ക്രിസ്‌തുമതത്തിന്റെ ദയനീയ മുഖമാണ്‌ കാണുന്നത്‌. അമേരിക്കയിലും മറ്റും പാതിരിമാരുടെ വര്‍ദ്ധിച്ചു വരുന്ന ലൈംഗിക പീഡനകേസുകള്‍ ഒത്തു തീര്‍പ്പാക്കുന്നതിനുള്ള വന്‍ തുകകള്‍ കണ്ടെത്താന്‍ വേണ്ടി ബിഷപ്പ്‌ ഹൌസുകള്‍ വരെ വില്‍ക്കേണ്ടി വരുന്ന സാഹചര്യം ഇതിന്‌ തെളിവാണ്‌. എന്നാല്‍ ലാറ്റിന്‍ അമേരിക്കയിലും, ആഫ്രിക്കയിലും, ഇന്ത്യന്‍ ഉപഭൂഖണ്‌ഡത്തിലും മറ്റുമുള്ള ക്രിസ്‌തുമതത്തിന്റെ ശക്തമായ സ്വാധീനം ആര്‍ക്കും നിഷേധിക്കാനാവില്ല. ഈ ഭൂവിഭാഗങ്ങളില്‍ അമേരിക്കന്‍–യൂറോപ്യന്‍ ഫണ്ട്‌ ഉപയോഗിച്ചുകൊണ്ട്‌ ശക്തവും എന്നാല്‍ ബുദ്ധിപരവുമായ മതപരവര്‍ത്തന അജണ്ടകള്‍ വിവിധ ക്രിസ്‌തീയ സംഘടനകള്‍ വിജയകരമായി നടപ്പാക്കുന്നുണ്ട്‌. ഇവിടെയെല്ലാം വിവിധ ക്രിസ്‌ത്യന്‍ സഭകള്‍ നടത്തികൊണ്ടിരിക്കുന്ന രാഷ്‌ട്രീയ ഇടപെടലുകള്‍ തന്നെ സഭകളുടെ ശക്തമായ സാന്നിദ്ധ്യത്തിന്‌ തെളിവാണ്‌. ലോകമതമാഫിയയായ കത്തോലിക്കാസഭയുടെ നേതൃത്വത്തില്‍ മതപരിവര്‍ത്തനത്തിനായി നടത്തുന്ന പ്രചരണ പ്രവര്‍ത്തന പരിപാടികള്‍ ഏത്‌ മള്‍ട്ടി നാഷണല്‍ കമ്പനികളുടെ പ്രവര്‍ത്തന രീതികളോടും കിടപിടിക്കത്തക്ക സൂക്ഷ്‌മതയോടും ആസൂത്രണത്തോടുമാണ്‌ നിറവേറ്റപ്പെടുന്നത്‌. ഈ ഗൂഢ നടപടികള്‍ വേണ്ട രീതിയില്‍ പൊതുസമൂഹത്തില്‍ തുറന്നു കാണിക്കപ്പെടുകയും ചര്‍ച്ച ചെയ്യപ്പെടു കയും ഉണ്ടാവുന്നില്ല എന്നുള്ളത്‌ ഒരു യാഥാര്‍ത്ഥ്യമാണ്‌. ആതുരസേവനവും വിദ്യാഭ്യാസ സാമൂഹ്യ പ്രവര്‍ത്തനങ്ങളും മറയാക്കിയുള്ള ഇവരുടെ മതപ്രവര്‍ത്തനങ്ങള്‍ തുറന്നു കാണിച്ചേ മതിയാകൂ. ഏറെ കൊട്ടിഘോഷിക്കപ്പെട്ട “ഭാരതരത്‌നം” മദര്‍ തെരേസയുടെ പ്രവര്‍ത്തനങ്ങളുടെ പോലും യഥാര്‍ത്ഥ ലക്ഷ്യം മതപരിവര്‍ത്തനമായിരുന്നു എന്നുള്ളത്‌ കാണാതെ പൊയ്ക്കൂടാ. ഒന്നില്‍ കൂടുതല്‍ പ്രാവശ്യം പരിഗണനയ്ക്ക്‌ വന്ന ഗാന്ധിജിക്ക്‌ സമാധാനത്തിനുള്ള നോബല്‍ സമ്മാനം നല്‍കാതിരിക്കുകയും എന്നാല്‍ മദര്‍ തെരേസക്ക്‌ ഇന്ത്യയുടെ കണക്കില്‍ തന്നെ നോബല്‍ സമ്മാനം നല്‍കുകയും ചെയ്‌ത നോര്‍വ്വെജിയന്‍ പാര്‍ലമെന്റിന്റെ സബ്‌ കമ്മിറ്റിക്ക്‌ അബദ്ധം പറ്റിയതായിരിക്കാന്‍ ഇടയില്ല. ലോക മതമാഫിയ കളുടെ ഗൂഢ സാന്നിദ്ധ്യം പ്രകടമാകുന്ന അനേക സംഭവങ്ങളില്‍ ഒന്നു മാത്രമാണിത്‌. ............... 
പേജ്‌ 6
.............. 2010–ല്‍ പുറത്തിറങ്ങിയ അന്ധവിശ്വാസങ്ങളില്ലാത്ത സ്‌ത്രീകള്‍ (Women Without Superstitions) എന്ന പുസ്‌തകത്തിനെതിരെ അമേരിക്കന്‍ ഓര്‍ത്തഡോക്‌സ്‌ സഭ പാസ്റ്ററല്‍ ലെറ്റര്‍ പ്രസിദ്ധീകരിച്ചു എന്നുള്ളത്‌ തന്നെ അത്‌ ആ സമൂഹത്തില്‍ ചെലുത്തിയ സ്വാധീനത്തിന്‌ തെളിവാണ്‌. ലോകജനതയുടെ പകുതിയോളം വരുന്ന സ്‌ത്രീകളെ സ്വതന്ത്രചിന്തയിലേക്കും യുക്തിചിന്തയിലേക്കും നയിക്കാനായാല്‍ മാത്രമേ നമ്മള്‍ വിഭാവനം ചെയ്യുന്ന അന്ധവിശ്വാസ–മതവിശ്വാസ രഹിതമായ ഒരു മാനവിക ലോകം നിലവില്‍ വരികയുള്ളൂ. തസ്ലീമ നസ്‌റിന്റേതടക്കകം 51 മഹതികളുടെ ലേഖനങ്ങള്‍ സമാഹരിച്ചു കൊണ്ട്‌ ആനി ലൌറി ഗെയയ്‌ലര്‍ തയ്യാറാക്കിയ ഈ പുസ്‌തകം അതുകൊണ്ടു തന്നെ സവിശേഷ പരാമര്‍ശം അറിയിക്കുന്നുണ്ട്‌. മതത്തിനെതിരായുള്ള സമരത്തില്‍ മുന്നണിപോരാളി കളാകേണ്ട സ്‌ത്രീകളെ ആശയപരമായി ആയുധമണിയിക്കുവാന്‍ ഇതുപോലുള്ള രചനകള്‍ ഉപകരിക്കും എന്ന കാര്യത്തില്‍ സംശയമില്ല. ...............
ദേശീയം
1.  ഭരണകൂടവും മതവും തമ്മില്‍ വ്യക്തമായ അതിര്‍വരമ്പുകള്‍ ഇല്ലാതിരിക്കുന്നതിന്റെ ഏറ്റവും തിക്തമായ ഫലങ്ങള്‍ അനുഭവിക്കുന്നതും ഇതിന്റെ ദുരന്തം അതിന്റെ എല്ലാ അര്‍ത്ഥത്തിലും ഏറ്റുവാങ്ങാന്‍ പോകുന്നതുമായ ഒരു രാജ്യമാണ്‌ ഇന്ത്യ. ഇന്ത്യയിലെ ഭൂരിപക്ഷ മതമെന്ന്‌ പൊതുവേ വ്യാഖ്യാനിക്കപ്പെടുന്ന ഹിന്ദുമതത്തില്‍ നിലനില്‍ക്കുന്ന സവിശേഷമായ ജാതിവ്യവസ്ഥ പ്രശ്‌നങ്ങള്‍ കൂടുതല്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നു. ജാതി വ്യവസ്ഥയ്ക്ക്‌ എതിരായുള്ള സമരത്തില്‍ നിന്ന്‌ പുരോഗമനപ്രസ്ഥാനങ്ങള്‍ പോലും പിന്നോട്ട്‌ പോകുന്നു എന്നുള്ളത്‌ ഗൌരവമുള്ള കാര്യമാണ്‌. ഇന്ത്യയില്‍ ഇന്ന്‌ നിലനില്‍ ക്കുന്ന സാമൂഹ്യ പിന്നോക്കാവസ്ഥയുടെ പ്രധാന കാരണം ഇന്ത്യന്‍ സമൂഹത്തില്‍ ഇന്നും അതി ശക്തമായി നിലനില്‍ക്കുന്ന ജാതിബോധമാണ്‌................
പേജ്‌ 8
.................... 7. ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി മതമൌലികവാദികളില്‍ നിന്നും ഭീകരവാദികളില്‍ നിന്നുമാണ്‌. ഇന്ത്യയെ വിഭജിക്കാന്‍ ബ്രിട്ടീഷുകാര്‍ ആയുധമാക്കിയത്‌ മതത്തെയായിരുന്നു എന്നുള്ളത്‌ എന്നും നമ്മളുടെ ചിന്തയിലുണ്ടായിരിക്കണം. മതം എക്കാലവും ഇന്ത്യയുടെ രക്തത്തില്‍ കലര്‍ന്ന വിഷമാണ്‌. വ്യക്തമായ അജണ്ടയുമായി ബുദ്ധിപരമായ നീക്കങ്ങളിലൂടെ ഒരു അന്തര്‍ദേശീയ കുത്തക കമ്പനിയുടെ മെയ്‌ വഴക്കത്തിലൂടെ പ്രചരിപ്പിക്കപ്പെടുന്ന ക്രിസ്‌തുമതം ലോകത്താകമാനം അതിന്റെ വേരുകള്‍ ഉറപ്പിച്ചു കഴിഞ്ഞു. ഇന്നത്‌ വിവിധ ഭരണകൂടങ്ങളുടേയും രാഷ്‌ട്രീയ പാര്‍ട്ടികളുടേയും ഭാഗധേയം തീരുമാനിക്കുന്നിടം വരെ എത്തി നില്‍ക്കുന്നു. ക്രൈസ്‌തവ മത ഭീകരത വേണ്ട രീതിയില്‍ തുറന്നു കാണിക്കപ്പെടുകയോ വിമര്‍ശിക്കപ്പെടുകയോ ചെയ്യുന്നില്ല. ഇസ്ലാമിക മതഭീകരത വളരെ പ്രകടമായി ഇന്ത്യന്‍ സമൂഹത്തിലുണ്ട്‌. ഹിന്ദു ആള്‍ക്കൂട്ടത്തെ സെമിറ്റിക്‌
 
വല്‍ക്കരിക്കാനുള്ള സംഘ പരിവാറിന്റെ അജണ്ട നടപ്പായാല്‍ പിന്നെ ഇന്ത്യയില്‍ ജനാധിപത്യം അവശേഷിക്കില്ല എന്ന്‌ നിസംശയം പറയാന്‍ കഴിയും. മതവിമര്‍ശനം അവസാനിക്കുന്നിടത്താണ്‌ മതവര്‍ഗ്ഗീയതയുടെ ആരംഭം.............
പേജ്‌ 13
...............3. 2010 ഏപ്രില്‍ മാസത്തില്‍ ഞാറയ്ക്കല്‍ ലിറ്റില്‍ ഫ്‌ളവര്‍ കോണ്‍വെന്റില്‍ അതിക്രമിച്ചു കയറി കന്യാസ്‌ത്രീകളെ മര്‍ദ്ദിക്കുകയും അവരുടെ ശിരോവസ്‌ത്രങ്ങള്‍ “വലിച്ചു കീറുകയും ചെയ്‌തത്‌ ഹിന്ദു ഫാസിസ്റ്റുകളോ ഇസ്ലാമിക തീവ്രവാദികളോ അല്ല, വിശുദ്ധ മെത്രാന്‍മാരും അഭിവന്ദ്യപിതാക്കന്‍മാരുമടങ്ങുന്ന” ഗുണ്ടാസംഘമാണ്‌. ഈ നേതൃത്വം തന്നെയാണ്‌ ഛത്തീസ്‌ഖഡില്‍ ഒരു കന്യാസ്‌ത്രീ കൊല്ലപ്പെട്ടപ്പോള്‍ എല്‍.പി. സ്‌കൂള്‍ കുട്ടികളെ അണി നിരത്തി പ്രകടനം നടത്തിയതും. അഭയ കൊലക്കേസില്‍ സഭ ആരുടെ ഭാഗത്താണെന്ന്‌ നാം കണ്ടതാണ്‌. എന്നാല്‍ ഈ സഭകള്‍ നടത്തുന്ന അതിക്രമ ങ്ങളെ തുറന്ന്‌ കാണിക്കുന്ന കാര്യത്തില്‍ മുഖ്യധാര മാധ്യമങ്ങള്‍ പോലും ശ്രമിക്കുന്നില്ല എന്നുള്ളത്‌ നാം ശ്രദ്ധിക്കണം. ...............
പേജ്‌ 14
....................... 8. അദ്ധ്യാപകന്റെ കൈ വെട്ടിയ സംഭവത്തില്‍ തുടര്‍ന്ന്‌ സംഭവിച്ച അദ്ധ്യാപകന്റെ പിരിച്ചു വിടല്‍ കത്തോലിക്ക മതത്തിന്റെ മറ്റൊരു ഭീകര മുഖമാണ്‌ അനാവൃതമാക്കിയത്‌. കേരളത്തിലെ സ്വകാര്യ സ്വാശ്രയ വിദ്യാഭ്യാസ കച്ചവട മേഖലയില്‍ ഏറ്റവും കൂടുതല്‍ മുതല്‍ മുടക്കുള്ളതും ലാഭം കൊയ്യുന്നതും കത്തോലിക്ക മത സ്ഥാപന ങ്ങളാണ്‌. ഇന്ന്‌ കേരളത്തിലുണ്ടായ വിദ്യാഭ്യാസ പുരോഗതിയുടെ ഭാഗമായി വിദ്യാഭ്യാസ കച്ചവട മേഖലയിലെ ഉപഭോക്താക്കളില്‍ നല്ലൊരു പങ്ക്‌ ഇസ്ലാം മതത്തില്‍ പെട്ടവരുടെ കുട്ടികളാണ്‌. ഈ വിഭാഗം തങ്ങളുടെ മാര്‍ക്കറ്റില്‍ നിന്ന്‌ പിന്‍വാങ്ങിയാല്‍ ഉണ്ടാകാവുന്ന സാമ്പത്തിക നഷ്‌ടമാണ്‌ കൂര്‍മ്മബുദ്ധികളായ കത്തോലിക്ക മാനേജ്‌മെന്റിനെ ഈ നടപടിക്ക്‌  പ്രേരിപ്പിച്ചത്‌ എന്ന്‌ വ്യക്തം. കച്ചവടത്തില്‍ തങ്ങള്‍ക്കുണ്ടാകാവുന്ന വലിയ നഷ്‌ടം മുന്നില്‍ കണ്ടാണ്‌ അദ്ധ്യാപകനെ പിരിച്ചു വിടാന്‍ കത്തോലിക്ക മാനേജ്‌മെന്റ്‌ തീരുമാനിച്ചത്‌.............................................................................................. ......................................................................................................................അഭിവാദനങ്ങളോടെ

കെ.എന്‍. അനില്‍കുമാര്‍
ജനറല്‍ സെക്രട്ടറി


                                    ****************


      കൂടംകുളം ആണവനിലയത്തിനെതിരായ സമരം അമേരിക്കയുടെ സാമ്പത്തിക സഹായത്തോടെയാണ്‌ നടക്കുന്നത്‌ എന്ന്‌ ഇന്ത്യന്‍ പ്രധാനമന്ത്രി പ്രസ്ഥാവിച്ചു. കേരളം, തമിഴ്‌നാട്‌, കര്‍ണ്ണാടക, ഗോവ തുടങ്ങിയ 7 സംസ്ഥാനങ്ങളിലെ തീരപ്രദേശങ്ങള്‍ കേന്ദ്രീ കരിച്ച്‌ പ്രവര്‍ത്തിക്കുന്ന മത്സ്യതൊഴിലാളികളുടെ കോ–ഓഡിനേഷന്‍ കമ്മിറ്റി ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ പ്രസ്‌താവനക്കെതിരെ ഒരു തുറന്ന കത്തെഴുതി. (മത്സ്യതൊഴിലാളി കള്‍ പി.സി. ജോര്‍ജിന്‌ കത്തൊന്നും എഴുതിയില്ല). അമേരിക്കക്കെതിരായി പ്രസ്‌താവന നടത്തിയതിന്‌ ഇന്ത്യന്‍ പ്രധാനമന്ത്രിയെ കുരിശിലേറ്റുന്ന ഇന്ത്യന്‍ മത്സ്യതൊഴിലാളി !!! ആരാണീ മത്സ്യതൊഴിലാളി? ആരാണിവരെ നയിക്കുന്നത്‌? ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ പ്രസ്ഥാവന വാസ്‌തവമായിരുന്നോ? അങ്ങനെയെങ്കില്‍ അത്‌ എന്തിനു വേണ്ടിയായി രുന്നു? ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ പ്രസ്ഥാവന വാസ്‌തവമായാലും അല്ലെങ്കിലും അതീവ ഗൌരവമായി കാണേണ്ടതല്ലേ? 


      ഇതര മതസ്ഥര്‍ ഇസ്ലാം മതം സ്വീകരിക്കുന്നത്‌ മുസ്ലീം വര്‍ഗീയവാദിയുടെ കണ്ണില്‍ ഇംസ്ലാം മതത്തിനു മാത്രം അവകാശപ്പെട്ട മഹത്വം ഒന്നു കൊണ്ടു മാത്രമാണ്‌. എന്നാല്‍ സൌകര്യമായി പെണ്ണുകെട്ടാന്‍ പോലും ഇസ്ലാം മതം ഉപയോഗിക്കപ്പെടുന്നു എന്ന കാര്യം വിസ്‌മരിക്കരുത്‌. പല പേരിലറിയപ്പെടുന്ന ക്രൈസ്‌തവര്‍ നടത്തുന്ന മതപരിവര്‍ ത്തനം രാജ്യഭരണം പിടിച്ചെടുക്കാനുള്ള മാര്‍ഗ്ഗം എന്ന നിലയിലാണെന്നു വേണം കരുതാന്‍. കേരളത്തിലെ തീരപ്രദേശങ്ങളും മലയോര പ്രദേശങ്ങളും അവിടുത്തെ പഞ്ചായത്ത്‌ മെമ്പര്‍മാര്‍ മുതല്‍ പാര്‍ലമെന്റ്‌ അംഗങ്ങള്‍ വരെയുള്ളവരെ ഉദാഹരണമായി പരിശോധിക്കാവു ന്നതാണ്‌.


      മതപരിവര്‍ത്തനത്തെ ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലുള്ള വര്‍ഗ്ഗീയ പ്രശ്‌നമായി മാധ്യമങ്ങള്‍ നിരന്തരം അവതരിപ്പിക്കുകയും സമൂഹത്തെ വിശ്വസിപ്പിക്കുകയും ചെയ്‌തു കൊണ്ടിരിക്കുന്നു. ഈ പ്രചരണത്തില്‍ മുസ്ലീങ്ങളും പങ്കു ചേരുന്ന ദയനീയമായ കാഴ്‌ചയും നമുക്ക്‌ കാണാം. ബോംബെയില്‍ തീവണ്ടിയിലെ പോക്കറ്റടിക്കാരന്‍ തന്റെ കൃത്യം നടത്തി യാല്‍ സ്ഥാനം മാറുകയും ചോര്‍, ചോര്‍ എന്ന്‌ ഉച്ഛത്തില്‍ വിളിക്കുകയും ചെയ്യുന്നു. അപ്പോള്‍ പുറകില്‍ നില്‍ക്കുന്ന, ഭാഷ അറിയാത്തവനെ ജനക്കൂട്ടം പോക്കറ്റടിക്കാരനാക്കി കൈകാര്യം ചെയ്യുന്നു. മതപരിവര്‍ ത്തന പരിപാടിയിലും ഇതു തന്നെയാണ്‌ നടക്കുന്നത്‌.
      ലൌജിഹാദ്‌ എന്ന വാക്ക്‌ നോക്കുക. ആക്ഷേപവും വിദ്വേഷവും കുറ്റപ്പെടുത്തലും ഈ ഒരൊറ്റ വാക്കില്‍ നിറഞ്ഞിരിക്കുന്നു. ഹിന്ദു യുവതികളെ ഇസ്ലാമിലേക്ക്‌ മാറ്റാന്‍ അവരോട്‌ പ്രണയം നടിച്ച്‌ തട്ടികൊണ്ടുപോകുന്ന ഏര്‍പ്പാട്‌ എന്ന നിലക്കാണ്‌ മാധ്യമങ്ങള്‍ ഇതിനെ ചിത്രീകരിക്കുന്നത്‌. കേരളത്തിലെ ഉന്നത നീതിപീഠങ്ങളിലെ ന്യായാധിപന്‍മാര്‍ വരെ ഈ വാക്ക്‌ ഇതേ അര്‍ത്ഥത്തില്‍ ഉയോഗിച്ചതായി നമുക്ക്‌ കാണാം. ഈ വിഷയത്തെ വിഭജനപൂര്‍വ്വ ബ്രിട്ടീഷ്‌ ഇന്ത്യയുടെ ചരിത്ര പശ്ചാത്തല ത്തില്‍ വേണം പരിശോധിക്കാന്‍.
 2.കുടുംബാസൂത്രണം : ഇന്ത്യയുടെ കരുത്ത്‌ ഇന്ത്യയുടെ ജനസംഖ്യയാണ്‌. കുടുംബാ സൂത്രണത്തിന്റെ പേരില്‍ മുസ്ലീങ്ങള്‍ അന്യായമായി നേരത്തെ മുതല്‍ അക്രമിക്കപ്പെടു ന്നുണ്ട്‌. 2012––ലെ ഗാന്ധിജയന്തി ദിനത്തില്‍ S.N.D.P. യോഗം വൈസ്‌ പ്രസിഡന്റ്‌ ശ്രീ. തുഷാര്‍ വെള്ളാപ്പിള്ളി നടത്തിയിരിക്കുന്ന ആക്ഷേപകരമായ പ്രസ്‌താവന ഇതില്‍ ഏറ്റവും അവസാനത്തേതാണ്‌. 
(മാതൃഭൂമി ദിനപത്രം 2 ഒക്‌ടോബര്‍ 2012...A4)

  3. തീവ്രവാദം/ഭീകരവാദം/ഭീകരര്‍–ഭീകരത : 2001 സെപ്‌തംബര്‍ 11 വേള്‍ഡ്‌ ട്രേഡ്‌ സെന്ററിനും പെന്റഗണിനും നേരെ ചാവേര്‍ ആക്രമണമുണ്ടായി. ശത്രുവിന്റെ സ്വഭാവം ശരിയായി കണ്ടെത്തുകയും ഉള്‍ക്കൊള്ളുകയും ചെയ്യുന്നതിനു മുമ്പേ അമേരിക്കന്‍ ഗവണ്‍മെന്റ്‌ “ആഗോള ഭീകരവിരുദ്ധ സഖ്യം” (International Coalition Against Terror) തട്ടി കൂട്ടുകയും തങ്ങളുടെ കരനാവിക വ്യോമസേനകളേയും വാര്‍ത്താ മാധ്യമങ്ങളേയും യുദ്ധ രംഗത്തേക്ക്‌ ചാടിക്കുകയും ചെയ്‌തു. രാജ്യാന്തര ഭീകര വിരുദ്ധ സഖ്യത്തിന്റെ തലപ്പത്ത്‌ അമേരിക്ക സ്വയം പ്രതിഷ്‌ഠിക്കുകയും ഈ പദ്ധതി ദൈവികമാണെന്ന്‌ വിളംബരം ചെയ്യുകയും മറ്റു രാജ്യങ്ങളെ ഈ ദൈവിക പദ്ധതിയില്‍ – കുരിശുയുദ്ധത്തില്‍ – പങ്കാളിയാവാന്‍ ക്ഷണിക്കു കയും ചെയ്‌തു. അമേരിക്കന്‍ പ്രസിഡന്റ്‌ ജോര്‍ജ്‌ ബുഷ്‌ ലോകത്തിന്‌ അന്ത്യശാസനം നല്‍കി : ഒന്നുകില്‍ നിങ്ങള്‍ ഞങ്ങളോടൊപ്പം, അല്ലെങ്കില്‍ ഭീകരരോടൊപ്പം. (യുദ്ധഭാഷണം – അരുന്ധതി റോയി) 

ഇവിടെ ഭീകരന്‍ ആരാണ്‌?


      ബുഷിന്റെ മേല്‍പറഞ്ഞ സന്ദേശത്തിന്റെ അന്തഃസത്ത തന്നെയല്ലേ ഇന്ത്യയിലും ഈ കൊച്ചു കേരളത്തിലും പകലും രാത്രിയും പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്‌. ഇവിടെ ഇതിന്റെ നിര്‍വ്വഹണം നടത്തുന്ന പല രീതികളില്‍ ഒന്നു മാത്രമാണ്‌ ഇപ്പോള്‍ ഉരുണ്ടു കൂടിക്കൊണ്ടിരിക്കുന്നത്‌.

      ബോംബെയില്‍ നിരപരാധികളായ മുന്നൂറ്‌ മുസ്ലീം യുവാക്കളെ തീവ്രവാദികള്‍ എന്ന ചാപ്പയടിച്ച്‌ ജയിലിലടച്ചിരിക്കുകയാണെന്നും അവരില്‍ ഭൂരിഭാഗത്തിനും വേണ്ടി ഹാജരാകാന്‍ വക്കീല്‍ പോലുമില്ലെന്നും അടുത്തിട റ്റാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ സോഷ്യല്‍ സയന്‍സ്‌ പുറത്തുവിട്ട റിപ്പോര്‍ട്ട്‌ പറയുന്നു. (ദ ഹിന്ദു 2012 ..A5.)


    ഗുജറാത്തിലും കര്‍ണ്ണാടകയിലും സ്ഥിതി വ്യത്യസ്ഥമല്ല. കേരളത്തില്‍ എറണാകുളത്തിനടുത്ത്‌ അടുത്തയിടെ റെയില്‍വേ ട്രാക്കില്‍ ബോംബ്‌ കണ്ടെത്തിയത്‌ മാധ്യമങ്ങള്‍ വന്‍ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു. ദിവസങ്ങള്‍ക്കകം കുറ്റവാളി പിടിക്കപ്പെട്ടു. ആ വാര്‍ത്ത പത്രങ്ങളില്‍ എരിവും പുളിയുമില്ലാതെ പ്രത്യക്ഷ പ്പെട്ടു. ജിഹാദ്‌, കമാണ്‌ഡര്‍, തീവ്രവാദം, ഭീകരവാദം, ലക്ഷറെ ത്വയ്യിബ, അല്‍–ഖ്വയ്‌ദ, ബോംബ്‌ വന്ന വഴിയുടെ ഗ്രാഫ്‌, ബോംബ്‌ നിര്‍മ്മാണത്തിനു പയോഗിച്ച കെമിക്കലുകളും അവയുടെ ശാസ്‌ത്രീയ നാമവും ഭീകര സ്വഭാവവും, ദേശീയ ഭീകരവിരുദ്ധ കേന്ദ്രം, ഇന്ത്യന്‍ മുജാഹിദ്ദീന്‍, താലിബാന്‍, അഫ്‌ഗാനിസ്ഥാന്‍, പാകിസ്ഥാന്‍, ഭീകര വിരുദ്ധസേന തുടങ്ങിയ ബുദ്ധിമുട്ടുള്ള കാര്യങ്ങളൊന്നും ആ വാര്‍ത്തയില്‍ വായിക്കേണ്ടി വന്നില്ല. കുറ്റവാളി മുസ്ലീം ആയിരുന്നില്ല!! 
     
      4. കേരളത്തിലെ ഭൂമി : ആകെ എത്ര ഭൂമിയുണ്ട്‌? സര്‍ക്കാര്‍ ഭൂമി എത്ര? പാട്ടത്തിന്‌ കൊടുത്തത്‌ എത്ര? പാട്ട പ്രതിഫലമായി എത്ര രൂപ കിട്ടുന്നുണ്ട്‌? പാട്ടക്കാര്‍ എത്ര കാലമായി കൈവശം വച്ചിരിക്കുന്നു? പാട്ടം എന്ന പേരിലല്ലാതെ മറ്റെന്തെങ്കിലും പേരില്‍ സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ കൊടുത്തിട്ടുണ്ടോ? ഇതെല്ലാം ഉള്‍പ്പെടുത്തി ഭൂമി സംബന്ധമായ എല്ലാ വിവരങ്ങളും ശേഖരിക്കേണ്ടതും തരം തിരിക്കേണ്ടതും പൊതു സമൂഹത്തിന്റെ വളര്‍ച്ചയ്ക്ക്‌ ആവശ്യമാണ്‌. 
      5. മദ്യം : എല്ലാ തരത്തിലും പെട്ട മദ്യത്തിന്റെ ഉല്‌പാദനവും വിതരണവും വ്യാപാരവും സംബന്ധിച്ച വിഷയങ്ങള്‍ ശേഖരിക്കുകയും സര്‍ക്കാരിന്റെ പങ്കാളിത്തം, നിയമങ്ങളുടെ പഴുതുകള്‍ തുടങ്ങിയവ കണ്ടെത്തുകയും ചെയ്യുക. രാഷ്‌ട്രീയ പാര്‍ട്ടികളുടെ വിഷയത്തിലുള്ള ബന്ധം, സാമൂഹ്യപ്രശ്‌നങ്ങള്‍, നിയന്ത്രണം, നിരോധനം തുടങ്ങിയ എല്ലാറ്റിനേയും കുറിച്ച്‌ സംസ്ഥാന തലത്തില്‍ ചര്‍ച്ചയും സെമിനാറുകളും ബോധവല്‍ക്കരണ പരിപാടികളും ആസൂത്രണം ചെയ്യേണ്ടതാണ്‌. വ്യക്തിയേയും കുടുംബ സംവിധാനത്തേയും അതുവഴി സമൂഹത്തെയും തകര്‍ക്കുന്ന ഈ വില്ലനെ പിടിച്ചു കെട്ടേണ്ടത്‌ ഭരണഘടനാ കര്‍ത്താക്കളെയും ഭരണഘടനയെയും മാനിക്കുന്ന വരുടെ ബാദ്ധ്യതയാണ്‌. (ഭാരതത്തിന്റെ ഭരണഘടന : രാഷ്‌ട്ര നയത്തിന്റെ നിര്‍ദ്ദേശക തത്വങ്ങള്‍ -: അനുച്ഛേദം–47) അല്ലെങ്കില്‍, വലിയ സാമൂഹ്യദുരന്തമായിരിക്കും ഫലം. (ഈ കത്ത്‌ എഴുതി പൂര്‍ത്തിയായ ശേഷമാണ്‌ കള്ളുവ്യവസായം സംബന്ധിച്ച്‌ ഹൈക്കോടതി വിധി വന്നതും തുടര്‍ന്ന്‌ നടേശന്‍ നടത്തിയ പ്രസ്‌താവനകളും. സിപിഐയും കെ. ബാബുവും വി.എസ്‌. അച്യുതാനന്ദനും തൊഴിലാളി കളുടേയും മറ്റും പേരില്‍ നടേശന്‍ പറഞ്ഞതിന്‌ അടിവരയിട്ടു. ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന്‌ വരെ വി.എസ്‌. പറഞ്ഞു. സി.പി.എം. സൂക്ഷ്‌മത പാലിച്ചു. ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ്‌ കള്ളു വ്യവസായം നിരോധിക്കണമെന്ന്‌ ആവശ്യപ്പെട്ടത്‌ സാമൂഹ്യ സ്‌പന്ദനം മനസ്സിലാ ക്കാതെയായിരുന്നു. കേരളത്തില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന– കടലാസില്‍–മൂന്ന്‌ മദ്യവിരുദ്ധ സമിതികളും മദ്യമാഫിയയുടെ ഏജന്റുമാരാണ്‌ കൊണ്ടു നടക്കുന്നത്‌. ലഹരി വിമുക്ത സെന്ററുകളും അതുപോലെയുള്ള ആശുപത്രികളും രാജ്യത്ത്‌ നടത്താന്‍ സര്‍ക്കാര്‍ ഗ്രാന്റു വാങ്ങിക്കുകയാണ്‌ ഇവരുടെ യഥാര്‍ത്ഥ ഉദ്ദേശം.) 
      6.  അവധി വ്യാപാരം; കമ്മോഡിറ്റി ട്രേഡിംഗ്‌ 
      7.  സ്വകാര്യ ഫൈനാന്‍സ്‌ കമ്പനികള്‍. 
      8. ലോട്ടറി : കാന്‍സര്‍ രോഗികളെ സഹായിക്കാനെന്ന പേരിലുള്ള ഈ വന്‍ ചൂതാട്ടം സമൂഹത്തില്‍ തൊഴില്‍ വിമുഖതയും അക്രമവാസനയും വളര്‍ത്തി കൊണ്ടിരിക്കുന്നു. തമിഴ്‌നാട്ടിലെ ലോട്ടറി നിരോധനം പൊതുസമൂഹത്തില്‍ ഒരു മാതൃകയാകുകയും അഭിനന്ദനവും പ്രശംസയും പിടിച്ചു പറ്റുകയും ചെയ്‌തിട്ടുണ്ട്‌.


      മേല്‍ പറഞ്ഞ വിഷയങ്ങള്‍ സംബന്ധിച്ച്‌ സമൂഹത്തില്‍ സജീവവും ആരോഗ്യ പരവുമായ ചര്‍ച്ചകള്‍ നടക്കേണ്ടതുണ്ട്‌. അതിനു യോജിച്ച പ്രവര്‍ത്തനങ്ങളാണ്‌ ആദ്യം വേണ്ടത്‌. സാമൂഹ്യ കാലാവസ്ഥ ഇതിനനുകൂലമാക്കാന്‍, പൊതു സമൂഹം ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നതും അതുവഴി ആശ്വാസം നല്‍കുന്നതുമായ സ്വസമുദായത്തിലെ ഒന്നുരണ്ടു കാര്യങ്ങള്‍ സന്ദര്‍ഭോചിതമായി നടപ്പാക്കാന്‍ സ്വയം തീരുമാനിച്ചാല്‍ മതിയാകും. ബാങ്കുവിളിക്കാനൊഴികെ പള്ളികളിലും മറ്റും ഉച്ചഭാഷിണി ഉപയോഗിക്കുന്നത്‌ സംബന്ധിച്ച്‌ നിലവിലുള്ള ഹൈക്കോടതി വിധിയും തുടര്‍ന്നുള്ള സര്‍ക്കാര്‍ ഉത്തരവും സ്വന്തം നിലയില്‍ പാലിക്കാവുന്നതാണ്‌; ഒരു കീഴടങ്ങലിന്റെ സ്വഭാവവും ഇതിനില്ല. (കോപ്പി ചേര്‍ത്തിരിക്കുന്നു...A6)

  അതുപോലെ ബലിപെരുന്നാളിനോടനുബന്ധിച്ച്‌ നടത്തുന്ന മൃഗബലി എന്ന കൂട്ടക്കുരുതിയെ പറ്റി ഡോ. ഖദീജ മുംതാസ്‌ എഴുതിയ ‘സ്വര്‍ഗ്ഗത്തിലെ ചൂടും നരകത്തിലെ തണുപ്പും’ എന്ന ലേഖനത്തിലെ കേന്ദ്രപ്രമേയം, നല്ലൊരു വിഭാഗം മുസ്ലീങ്ങളുടേയും ഉള്ളിലുള്ളത്‌ തന്നെയാണ്‌. ഭയന്നിട്ടോ മറ്റു കാരണങ്ങളാലോ പറയുന്നില്ലെന്ന്‌ മാത്രം. ഡോ. ഖദീജ മുംതാസിന്റെ തുറന്ന മനസ്സിനേയും നിര്‍ഭയത്വ ത്തേയും തീര്‍ച്ചയായും പുകഴ്‌ത്തേണ്ടതാണ്‌. 
(ലേഖനത്തിന്റെ കോപ്പി ഇതോടൊപ്പം ചേര്‍ക്കുന്നു...A7).



 ഇന്ത്യാ മഹാരാജ്യത്തിന്റെ സര്‍വ്വതോന്മുഖമായ പുരോഗതി ലക്ഷ്യമിട്ട്‌ നടപ്പാക്കുന്നതും നടപ്പാക്കേണ്ടതുമായ ഹ്രസ്വകാല ദീര്‍ഘകാല പദ്ധതികളെ കുറിച്ചും അവയുടെ നടത്തിപ്പിനെകുറിച്ചും ഗൌരവ ബുദ്ധിയോടെ ചിന്തിക്കുകയും അതിലിട പെടുകയും ചെയ്യുന്ന കഴിവുറ്റ ഒരു നേതൃത്വമാണ്‌ മുസ്ലീം സമുദായത്തിനു വേണ്ടത്‌. ആരോഗ്യമുള്ള ഒരു പൊതു സമൂഹത്തില്‍ മാത്രമേ ആരോഗ്യമുള്ള സമുദായങ്ങള്‍ ഉണ്ടാകൂ. രാജ്യത്ത്‌ കലാപമുണ്ടാക്കാനും സ്വത്ത്‌ കൊള്ളയടിക്കാനും അവരുടെ പരീക്ഷണശാലയാക്കാനും വിദേശശക്തികള്‍ മാലാഖമാരുടേയും ചെകുത്താന്‍മാരു ടേയും രൂപത്തില്‍ നമ്മുടെ രാജ്യത്ത്‌ പ്രവര്‍ത്തിക്കുന്നുണ്ട്‌. ഇതിനെതിരായ ബോധ വല്‍ക്കരണത്തിനും പ്രക്ഷോഭ ത്തിനും നേതൃത്വം നല്‍കാന്‍ കഴിവുള്ളവരാകണം മുസ്ലീം സമുദായ നേതൃത്വം. 


       2012 ആഗസ്റ്റ്‌ 28–ലെ മാതൃഭൂമി ദിനപത്രത്തില്‍ ‘മഹല്ല്‌ ശാക്തീകരണത്തിലൂടെ മുസ്ലീം സമുദായത്തില്‍ പുതിയ പദ്ധതികള്‍ വരുന്നു’ എന്ന തലക്കെട്ടില്‍ ഖത്തീബുമാര്‍ക്കും ഉസ്‌താദ്‌മാര്‍ക്കും കമ്പ്യൂട്ടര്‍ പഠനവും മഹല്ലുകളില്‍ വിദ്യാഭ്യാസ ഹെല്‍പ്പ്‌ ഡെസ്‌കുകളും സ്ഥാപിക്കാന്‍ ഈ കത്തില്‍ പ്രതിപാദിക്കുന്ന കമ്മിറ്റി ലക്ഷ്യമിടുന്നു എന്ന്‌ വായിച്ചു. അഞ്ചു നേരത്തെ നമസ്‌കാരത്തിന്റെ ഇടവേളകളില്‍ കമ്പ്യൂട്ടര്‍ ഗെയിംസ്‌ കളിക്കാന്‍ തീര്‍ച്ചയായും ഇത്‌ ഉപയോഗപ്പെടും. 1957 മുതല്‍ ഇന്നു വരെയുള്ള 54 വര്‍ഷങ്ങളില്‍ 23 വര്‍ഷം മുസ്ലീംലീഗാണ്‌ കേരളത്തില്‍ വിദ്യാഭ്യാസ വകുപ്പ്‌ കൈകാര്യം ചെയ്‌തത്‌ എന്ന കാര്യം ഇത്തരുണത്തില്‍ പ്രത്യേകം പ്രസ്‌താവ്യമാണ്‌. കോണ്‍ഗ്രസിലെ ഉമ്മര്‍കോയ 1957 മുതല്‍ നാലു വര്‍ഷം വിദ്യാഭ്യാസ വകുപ്പ്‌ കൈകാര്യം ചെയ്‌തിട്ടുണ്ട്‌. (കേസരി വാരിക 2012 ജൂലൈ 15) 


      ഖത്തീബ്‌ കമ്പ്യൂട്ടര്‍ ഓപ്പറേഷനും അതുപോലെ പറ്റുന്ന കാര്യങ്ങളെല്ലാം പഠിച്ചു കൊള്ളട്ടെ. പക്ഷെ മുസ്ലീം സമുദായം നേരിടുന്ന വെല്ലുവിളികളെ കുറിച്ചും അതിനുള്ള പരിഹാര മാര്‍ഗ്ഗങ്ങളെ കുറിച്ചുമാണ്‌ അവരെ ആദ്യം പഠിപ്പിക്കേണ്ടത്‌. ഈ പഠനം ഖത്തീബില്‍ ഒതുങ്ങേണ്ടതോ കേന്ദ്രീകരിക്കേണ്ടതോ അല്ല. 

      ഈ സാഹചര്യത്തില്‍ മുസ്ലീം സമുദായ അംഗങ്ങള്‍ ചിന്തിക്കേണ്ടതും ചര്‍ച്ച ചെയ്യേണ്ടതും പഠിക്കേണ്ടതുമാണെന്ന്‌ തോന്നുന്ന ചില വിഷയങ്ങള്‍ താഴെ കുറിക്കട്ടെ. 
1.     ഇന്ത്യയിലെ അധികാര കേന്ദ്രങ്ങളും മുസ്ലീങ്ങളും 

2. ഇന്ത്യന്‍ പൌരന്മാരെ ഹിന്ദുക്കളെന്നും മുസ്ലീങ്ങളെന്നും ഭിന്നിപ്പിച്ച്‌ രാജ്യഭരണം കൈക്കലാക്കിയ ക്രിസ്‌തുമത വിശ്വാസികളായ ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിക്കല്‍ പരിപാടി സ്വതന്ത്ര ഇന്ത്യയില്‍ തുടരുന്നുണ്ടോ? ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്ര ത്തിന്റെ പശ്ചാത്തല ത്തില്‍ ഇന്നത്തെ ഇന്ത്യയെ വിലയിരുത്തിയാലെ ഇതിനുത്തര മാകൂ. 

3.    ഇന്ത്യയിലെ ബാങ്കുകളും, മറ്റ്‌ ധനകാര്യ സ്ഥാപനങ്ങളും, മുസ്ലീങ്ങളും : ഷെയര്‍ ട്രേഡിംഗ്‌, ഇന്‍ഷുറന്‍സ്‌, കമ്പനികള്‍, വായ്‌പാ സ്ഥാപനങ്ങള്‍, ചിട്ടി കമ്പനികള്‍. 


4.   ഇസ്ലാമിക്‌ ബാങ്കിങ്ങും ഇന്ത്യയും മുസ്ലീങ്ങളും. (ഹമീദ്‌ ചേന്നമംഗലൂര്‍ എഴുതിയ ഇസ്ലാമിക്‌ ബാങ്കിംഗ്‌ എന്ന ലേഖനം ഇതോടൊപ്പം ചേര്‍ത്തിരിക്കുന്നു...A8.).
Page 01 Page 02 Page 03 Page 04 Page 05 Page 06 Page 07

5.    മുസ്ലീം പേഴ്സണല്‍ ലോ – നിയമവും പ്രയോഗവും .

6.    ഓള്‍ ഇന്ത്യാ മുസ്ലീം പേഴ്സണല്‍ ലോ ബോര്‍ഡ്‌ 

7.   നോണ്‍ ഗവണ്‍മെന്റല്‍ ഓര്‍ഗനൈസേഷന്‍ (ഇന്‍ഫാം മുതല്‍ ഓക്‌സ്‌ഫാം വരെ) 

8.    ഗള്‍ഫ്‌ നാടുകളിലെയും മറ്റ്‌ വിദേശരാജ്യങ്ങളിലെയും ഇന്ത്യക്കാര്‍ – അവരുടെ ജോലിയുടെ സ്വഭാവം – വരുമാനം . 

9.   പെരുന്നാളിന്‌ നിലാവു കാണല്‍ :-– 2012 ല്‍ അച്ചടിക്കുന്ന കലണ്ടറിലെ നമസ്‌കാര സമയ പ്രകാരമാണ്‌ 2013 ല്‍ നമസ്‌കാരം നിശ്ചയിക്കുന്നത്‌. 

10.   റമദാന്‍ വ്രതാനുഷ്‌ഠാനം : കാട മുതല്‍ എമു വരെ ; പച്ചമുളക്‌ കടലമാവില്‍ മുക്കി എണ്ണയില്‍ പൊരിച്ച ബജി മുതല്‍ സമൂസ വരെ. താളം തെറ്റുന്ന ആഹാരക്രമം. 

11.  നബിദിനാഘോഷ പരിപാടികള്‍ : മുസ്ലീം സമുദായത്തിന്റെ ദയനീയ മുഖം. 

12.  മദ്രസയും പാഠ്യപദ്ധതിയും -– മദ്രസയും സ്‌കൂള്‍ സമയവും മലബാറില്‍ – മദ്രസയും കുഞ്ഞുമനസ്സുകളും . 

13.   അടുക്കള – ഭക്ഷ്യവിഭവങ്ങള്‍ – ഭക്ഷ്യക്രമം – സാമ്പത്തിക ഘടകം.

14.   കാശ്‌മീര്‍ – ഭരണഘടനാപദവി – പട്ടാളവിന്യാസം – വിദേശ രാജ്യങ്ങളുടെ ഇടപെടല്‍ . 


15.   മുസ്ലീങ്ങളും സ്വര്‍ണ്ണവും – സ്വര്‍ണ്ണം വില്‍ക്കാന്‍ നേരത്ത്‌ ‘അക്ഷയ ത്രിതീയ’യും ഇസ്ലാമാകും. (ഹിന്ദുക്കളുടെ നാല്‌ പുണ്യദിവസങ്ങളില്‍ ഒന്നാണ്‌ അക്ഷയത്രിതീയ. ഭഗവാന്‍ വിഷ്‌ണുവിന്റെ ആറാമത്തെ അവതാരമായ പരശുരാമന്റെ ജ•ദിനമാണന്ന്‌. സ്വര്‍ഗ്ഗത്തില്‍ നിന്നും ഭൂമിയിലേക്ക്‌ ഗംഗ പൊട്ടിയൊഴുകാന്‍ തുടങ്ങിയത്‌ അന്നാണ്‌. ‘മഹാഭാരതം’ വേദവ്യാസന്‍ എഴുതാന്‍ ആരംഭിച്ചത്‌ അന്നാണ്‌. വൈശാഖമാസത്തിലെ ഏറ്റവും തെളിച്ചമുള്ള ദിവസമാണത്‌. ദാനം, ജപം, തപം, സ്‌നാനം, ഹോമം തുടങ്ങിയ കര്‍മ്മങ്ങള്‍ക്കാണ്‌ അന്നേ ദിവസം തെരഞ്ഞെടു ക്കുന്നത്‌ (Wikipedia).

16.   മുസ്ലീങ്ങളുടെ ബാഹ്യ പ്രകടനങ്ങളും അടയാളങ്ങളും . 


17.   മാംസഭക്ഷണം, മൃഗക്കശാപ്പ്‌, അറവുമാലിന്യം എന്നിവയെ മുസ്ലീം സമുദായ ത്തിന്റെ അവയവങ്ങളായി പൊതു സമൂഹം കാണുന്നുണ്ടോ? അത്തരം ഒരു വിശ്വാസം സമൂഹത്തില്‍ വേരുറച്ചിട്ടുണ്ടോ? ഇത്‌ ശരിയാണോ? പഴയ സാമൂഹ്യ സംഗീത നാടക ങ്ങളുടെ സ്വാധീനം എത്രമാത്രം ഉണ്ടായിരുന്നു? . 


18.   മുസ്ലീം ഭക്തിഗാനങ്ങള്‍ എന്ന പേരില്‍ ആകാശവാണിയില്‍ നിന്നും കേള്‍ക്കുന്നതും ടെലിവിഷന്‍ ചാനലുകളിലൂടെ അവതരിപ്പിക്കുന്നതുമായവ. 


19.    പര്‍ദ്ദയുടെ പിന്നിലെ ആശയം – പര്‍ദ്ദ വ്യാപാരം – സ്‌ത്രീകളുടെ മാന്യമായ വേഷ വിധാനം, മാര്‍ക്കറ്റില്‍ ലഭിക്കുന്ന പര്‍ദ്ദയാണെന്ന്‌ ആരാണ്‌ വാദിക്കുന്നത്‌? പര്‍ദ്ദയെ കുറിച്ച്‌ സംസാരിച്ച്‌ മുസ്ലീം സമുദായം ചെലവാക്കുന്ന ഊര്‍ജ്ജവും പര്‍ദ്ദക്കു വേണ്ടി ചെലവാക്കുന്ന പണവും കണക്കാക്കപ്പെടേണ്ടതുണ്ട്‌. പര്‍ദ്ദക്കടയുടെ പുറത്ത്‌ ഇരിക്കുന്ന തയ്യല്‍ക്കാരന്‍ ആണ്‌ ആദ്യമായി പര്‍ദ്ദ ഉപയോഗിക്കുന്നത്‌ – ഷേപ്പ്‌ ചെയ്യാന്‍. (വടക്കേ ഇന്ത്യയിലെ ഒരു വിഭാഗം ഹിന്ദു കുടുംബങ്ങളില്‍ വിവാഹിതരായ സ്‌ത്രീകള്‍ അവരുടെ ഭര്‍തൃപിതാവിനെയോ ഭര്‍ത്താവിന്റെ ജ്യേഷ്‌ഠ സഹോദര•ാരെയോ മുഖം കാണിക്കാതിരിക്കാന്‍ സാരിത്തലപ്പു കൊണ്ടോ ധുപ്പട്ട കൊണ്ടോ മുഖം മറയ്ക്കുന്ന പര്‍ദ്ദ സമ്പ്രദായം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്‌. ഇതിനെ ഘൂന്‍ഘാട്ട്‌ എന്ന്‌ പറയുന്നു  (Wikipedia).


 20.    പല നിറത്തിലും രൂപത്തിലുമുള്ള തുണികള്‍ കൊണ്ട്‌ മുസ്ലീം യുവതികള്‍ തലമുടിയും തലയും കെട്ടി മറച്ച്‌ വക്കുന്നു. അതൊരടയാളവുമാണ്‌. ഈ അവകാശത്തിനു വേണ്ടി ലോകത്ത്‌ നിയമയുദ്ധങ്ങള്‍ വരെ നടക്കുന്നുണ്ട്‌. എന്നാല്‍ അതേ യുവതി ഒന്നര മീറ്റര്‍ തുണി കൊണ്ട്‌ ഒറ്റ പീസായി (3 പീസ്‌ തൈപ്പല്ലെന്ന്‌ സാരം) അര പൊളിച്ച്‌ തുന്നിയ ചുരിദാര്‍ ധരിക്കുന്നതിലെ വിരോധാഭാസം ചിന്തയ്ക്കപ്പുറത്താണ്‌. മുസ്ലീം സ്‌കൂളിലെ യൂണിഫോം പോലും ഇതില്‍ നിന്ന്‌ വ്യത്യസ്‌തമല്ല. 

21.  പുരുഷ മേധാവിത്വമില്ലാതെ മാന്യമായ വസ്‌ത്രം ധരിക്കാനുള്ള സ്‌ത്രീയുടെ സ്വാതന്ത്ര്യം. 

22.   സമുദായത്തിന്റെ പേരില്‍ മുസ്ലീം സമുദായാംഗങ്ങളുടെ മേല്‍ അന്യായമായ അധികാരം സ്ഥാപിക്കാനും ഭരിക്കാനും ഭീഷണിപ്പെടുത്താനും പണപ്പിരിവ്‌ നടത്താനും ശ്രമിക്കുന്ന സാമൂഹ്യ ദ്രോഹികള്‍. 


23.   മുസ്ലീം നാമധാരി (മുസ്ലീം നാമധാരിയായ സ: ഉമ്മറിനെ മലപ്പുറം ജില്ല സി.പി.എം. സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റി –‘മാധ്യമം’ ദിനപത്രം). ഉമ്മറിന്റെ മതം മാധ്യമം റീസര്‍ട്ടിഫൈ ചെയ്യേണ്ടതില്ല. ആക്ഷേപിക്കാന്‍ അധികാരവുമില്ല. 

 24.    ഇന്ത്യയിലെ ഇലക്‌ട്രോണിക്‌സ്‌ അച്ചടിമാധ്യമങ്ങളും മതേതരത്വവും. 

25. ലോക വാര്‍ത്താ ഏജന്‍സികള്‍. 


26.  ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ ഉപയോഗിച്ച ഇന്നോവ കാറില്‍ ഒട്ടിച്ചിരുന്ന അറബി ലിബിയിലുള്ള സ്റ്റിക്കര്‍ കാട്ടി ഘാതകര്‍ തീവ്രവാദികളാണെന്ന്‌ ഇടതു ജനാധിപത്യ മുന്നണിക്ക്‌ നേതൃത്വം നല്‍കുന്ന സംസ്ഥാന നേതാവും കണ്ണൂര്‍ ജില്ലാ സെക്രട്ടറിയും പറഞ്ഞതായിട്ടാണോര്‍ക്കുന്നത്‌. (വാര്‍ത്ത ഉറപ്പുവരുത്തേണ്ടതാണ്‌). ഇവര്‍ പറഞ്ഞതിന്റെ നേര്‍ക്കുനേരെയുള്ള അര്‍ത്ഥമെന്താണ്‌? കേരളത്തിലെ മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടി നേതൃത്വവുമായി സഗൌരവം ചര്‍ച്ച ചെയ്യേണ്ട വിഷയമാണിത്‌. 


 27.  കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിക്കാരനായിരുന്ന മുഹമ്മദ്‌ ഫസലിന്റെ കൊലപാതകത്തെ കുറിച്ചുള്ള അന്വേഷണത്തിന്റെ ഗതി തിരിച്ചു വിടാന്‍ വേണ്ടി ഹിന്ദു–മുസ്ലീം വര്‍ഗീയ കലാപം സൃഷ്‌ടിക്കാന്‍ മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടി സകല ശ്രമങ്ങളും നടത്തിയെന്ന്‌ സി.ബി.ഐ. കോടതിയില്‍ പ്രസ്‌താവിച്ചു. ഇതിലെ സത്യാവസ്ഥയെ കുറിച്ചും മറ്റും മാര്‍ക്‌സിസ്റ്റുപാര്‍ട്ടി സംസ്ഥാന നേതൃത്വവുമായി ചര്‍ച്ച ചെയ്യേണ്ടതായിരുന്നില്ലേ?


28.  കത്തോലിക സഭയും ഇന്ത്യയും ഭരണഘടനയും സഭാസ്വത്തുക്കളും. (ജോസഫ്‌ പുലിക്കുന്നേല്‍ ഇത്‌ സംബന്ധിച്ചെഴുതിയ ലേഖനത്തിന്റെ കോപ്പി ഇതോടൊപ്പം വയ്ക്കുന്നു.....A9.).
Page 01 Page 02 Page 03 Page 04

 29.    ക്രിസ്‌ത്യന്‍ പള്ളികളില്‍ അമ്പലത്തിലെന്നപോലെ ഇപ്പോള്‍ സ്ഥാപിച്ചു കൊണ്ടിരി ക്കുന്ന കൊടിമരവും കല്‍വിളക്കുകളും. കൂടാതെ എല്ലാ കപ്പേളകള്‍ക്കു മുന്നിലും സ്ഥാപി ച്ചിരിക്കുന്ന കല്‍വിളക്കുകള്‍–സമൂഹ മനശാസ്‌ത്രം. 

30.     ബാബാറാംദേവ്‌–ശ്രീ ശ്രീ രവിശങ്കര്‍–അരവിന്ദ്‌ കെജരീവാള്‍ തുടങ്ങിയവരുടെ ഇവന്റ്‌ മാനേജര്‍മാരും (Event Managers) ദേശീയ ദിനപത്രങ്ങളും അധികാര കേന്ദ്രങ്ങളും. 

 31.   വടക്കന്‍ കേരളത്തിലെ സി.പി.എം.–മുസ്ലീം ലീഗ്‌ സംഘട്ടനങ്ങള്‍ രാഷ്‌ട്രീയ സംഘട്ടനങ്ങള്‍ തന്നെയോ? ഇതുപരിശോധിക്കുമ്പോള്‍ സന്തുലിത സഖ്യത്തിന്റെ പ്രക്ഷോഭ ങ്ങളും കേസരിയില്‍ പ്രത്യക്ഷപ്പെട്ട ലേഖനവും കണക്കിലെടുക്കണം. 
(കേസരി സെപ്‌തംബര്‍ 30 2012..A10.)
Page 01 Page 02 Page 03 Page 04 Page 05 Page 06 Page 07

32.    അച്ചടി മാധ്യമങ്ങള്‍–മലയാളത്തിലും ഇംഗ്ലീഷിലും. 

33.   സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട്‌ 

34. ളാഹ ഗോപാലനും വര്‍ഗീസ്‌ മാര്‍ കൂറിലോസും (ചെങ്ങറ) 

35. സുവിശേഷ സംഘങ്ങള്‍ 

 36. എം.പി, എം.എല്‍.എ.മാരെ സഹായിക്കാന്‍ ക്ലര്‍ക്കിനെ നിയമിച്ചുനല്‍കാനുള്ള അമേരിക്കന്‍ പദ്ധതി. 

37. ദേവസ്വം ബോര്‍ഡ്‌ /വഖഫ്‌ ബോര്‍ഡ്‌. 

38. പിന്നോക്ക വിഭാഗ കോര്‍പ്പറേഷന്‍/പട്ടിക ജാതി വികസന കോര്‍പ്പറേഷന്‍/പരിവര്‍ത്തിത ക്രൈസ്‌തവ കോര്‍പ്പറേഷന്‍. 

39. സംഗീതം, സാഹിത്യം, കല. 

40.  ക്രിക്കറ്റ്‌ കളിയും കാര്യവും 

 41. 1857 ഒന്നാം ഇന്ത്യന്‍ സ്വാതന്ത്ര്യസമരം – പന്നി/പശു മുസ്ലീം ഹിന്ദു (നവംബര്‍ 4 2011 Frontline ...A11) Page 01 Page 02 Page 03
& ഫെബ്രുവരി 19, 2012 കേസരി....A12.) 
                                         

                                                      *************************
                                                                                                                                                     A12
രമേശന്‍ നൂലേലി
പെരുമ്പാവൂര്‍:ഇക്കഴിഞ്ഞ ജനുവരി 17ന്‌ പെരുമ്പാവൂര്‍ ശ്രീധര്‍മ്മശാസ്‌താക്ഷേത്ര വളപ്പില്‍ വെച്ച്‌ പട്ടാപ്പകല്‍ ഗര്‍ഭിണിയായ പശുവിനെ കശാപ്പു ചെയ്‌ത ഒരു കൂട്ടം നരാധമ•ാര്‍ക്കെതിരെയുള്ള സമൂഹ മനസ്സാക്ഷിയുടെ ഉണര്‍ത്തെഴുന്നേല്‍പ്പായിരുന്നു ഫെബ്രുവരി 4ന്‌ അതേ ക്ഷേത്രമൈതാനിയില്‍ നടന്ന പ്രതിഷേധ യോഗം.
പാപപരിഹാരക്രിയകളും, ഗോപൂജയും, ഗോദാനവും, അഖണ്‌ഢനാമജപവും അതോടനുബന്ധിച്ച്‌ നടന്ന ധര്‍മ്മരക്ഷാസംഗമവും പെരുമ്പാവൂരിന്റെ നാളിതുവരെയുള്ള ചരിത്രത്തിലെ ഏറ്റവും വലിയ ഹൈന്ദവ പ്രതിഷേധസമ്മേളനമായി മാറി. ഹിന്ദുസമൂഹത്തിനും, സ്ഥാപനങ്ങള്‍ക്കും നേരെ (പെരുമ്പാവൂരിലും, മൂവാറ്റുപുഴയിലും കടകള്‍ ഒഴിപ്പിക്കലും, ബഹിഷ്‌കരണവും) ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും കുതിര കയറാമെന്ന സ്ഥിതി ഇനി സാധ്യമല്ലെന്നുള്ള താക്കീതുകൂടിയായി. ആയിരങ്ങള്‍ പങ്കെടുത്ത സമ്മേളനം, ധര്‍മ്മരക്ഷാസംഗമം നടക്കാതിരിക്കാന്‍ ഇസ്ലാമിക തീവ്രവാദികളും അവരുടെ സമ്മര്‍ദ്ദം മൂലം പെരുമ്പാവൂ രിലെ ഇടതുവലതു രാഷ്‌ട്രീയ നേതാക്കളും അവസാന നിമിഷം വരെ ശക്തമായി പരിശ്രമിച്ചു. പെരുമ്പാവൂര്‍ എം.എല്‍.എ.സാജുപോള്‍, യു.ഡി.എഫ്‌. കണ്‍വീനറും പെരുമ്പാവൂര്‍കാരനുമായ പി.പി.തങ്കച്ചന്‍, മുനിസി പ്പല്‍ ചെയര്‍മാന്‍ കെ.എം.എ. സലാം, ജില്ലാകളക്‌ടര്‍ ഷെയ്ക്ക്‌ പരീത്‌, ജില്ലാ പോലീസ്‌ സൂപ്രണ്ട്‌ മാത്യു ഫിലിപ്പ്‌ എന്നിവര്‍ക്കു പങ്കുണ്ടെന്നു സംശയിക്കുന്ന സംയുക്ത ഗൂഢാലോചന ഇതിനു പിന്നില്‍ ഉള്ളതായി ജനസംസാരമുണ്ട്‌. രാഷ്‌ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്ക്‌ അടിമപ്പെട്ട ജില്ലാ കളക്‌ടര്‍ നേരിട്ട്‌ ദേവസ്വം കമ്മീഷണറെ വിളിച്ച്‌ ക്ഷേത്രമൈതാനി സമ്മേളനത്തിന്‌ അനുവദിക്കരുതെന്ന്‌ ആവശ്യപ്പെട്ടു. ഹിന്ദുക്കളുടെ വിശ്വാസ സമര്‍പ്പണത്തിലൂടെ കോടികള്‍ സമ്പാദിക്കുന്ന ദേവസ്വം ബോര്‍ഡ്‌ ക്ഷേത്ര ഭൂമി ഹിന്ദുവിന്‌ നിഷേധിക്കുന്ന കാഴ്‌ച (അതും ക്ഷേത്രത്തിന്‌ അശുദ്ധിവരുത്തിയ ഗോഹത്യപരിഹാരകര്‍മ്മങ്ങള്‍ക്ക്‌) ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങളില്‍ കാണിക്കയിടുന്ന ഓരോ ഹിന്ദുവിന്റെയും കണ്ണ്‌ തുറപ്പിക്കേണ്ടതാണ്‌. രാഷ്‌ട്രീയക്കാര്‍ക്ക്‌ ക്ഷേത്രഭരണം കൊടുത്തതിന്റെ അനന്തരഫലമായി ക്ഷേത്രഭൂമി വിശ്വാസികള്‍ക്ക്‌ നിഷേധിച്ചപ്പോള്‍ തൊട്ടടു ത്തുള്ള എന്‍.എസ്‌.എസ്‌. കരയോഗ കോമ്പൌണ്ടില്‍ വേദികെട്ടി സമ്മേളനം നടത്താനുള്ള ശ്രമത്തെ പോലും വന്‍ പോലീസ്‌ സന്നാഹം എത്തി തടയാന്‍ ശ്രമിച്ചത്‌ ഹിന്ദുവിന്റെ ക്ഷമയെ പരീക്ഷിക്കുന്നതായി. പോലീസ്‌ നടപടിയിലുള്ള ശക്തമായ പ്രതിഷേധം സ്ഥിതിഗതികള്‍ വഷളാക്കുമെന്നായപ്പോള്‍ സ്വമേധയാ പോലീസിനെ പിന്‍വലിച്ചെങ്കിലും കേസെടുക്കുമെന്നാണ്‌ ഭീഷണി.
പെരുമ്പാവൂരിലെ എല്ലാ ഹിന്ദുസാമുദായികസംഘടനകളും ക്ഷേത്രസമിതികളും ചേര്‍ന്ന്‌ രൂപീകരിച്ച ഹിന്ദു ഏകോപനസമിതിയുടെ നേതൃത്വത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്‌. ജാതി– രാഷ്‌ട്രീയത്തിന തീതമായി ഹിന്ദുക്കളില്‍ പ്രകടമായ ഒരുമ കപടമതേതര രാഷ്‌ട്രീയക്കാരെ അമ്പരപ്പിച്ചു.
എല്ലാ പ്രതിബന്ധങ്ങളേയും അതിജീവിച്ച്‌ തടിച്ചു കൂടിയ ആയിരക്കണക്കിന്‌ വിശ്വാസികള്‍ ക്ഷേത്ര മൈതാനിയെ ഹിന്ദു സാഗരമാക്കി മാറ്റുകയായിരുന്നു. രാവിലെ മുതല്‍ നടന്ന പാപപരിഹാര ക്രിയകള്‍ക്കും, ഗോപൂജ, ഗോദാനം എന്നീ ചടങ്ങുകള്‍ക്കും ആലുവ തന്ത്രവിദ്യാപീഠത്തില്‍ നിന്നും വന്ന ആചാര്യ•ാര്‍ നേതൃത്വം കൊടുത്തു. തുടര്‍ന്ന്‌ നടന്ന പൊതുസമ്മേളനം കെ.പി. ശശികല ടീച്ചര്‍ ഉദ്‌ഘാടനം ചെയ്‌തു. ഗോഹത്യ സംസ്ഥാനത്ത്‌ നിരോധിക്കണമെന്നും അതിനു വേണ്ടിയുള്ള പ്രക്ഷോഭത്തിന്‌ പെരുമ്പാവൂരില്‍ നിന്ന്‌ തുടക്കം കുറിക്കുകയാണെന്നും ഉദ്‌ഘാടന പ്രസംഗത്തില്‍ ടീച്ചര്‍ പ്രഖ്യാപിച്ചു. സംപൂജ്യ സ്വാമി ഗരുഡധ്വജാനന്ദ അനുഗ്രഹ പ്രഭാഷണവും കുമ്മനം രാജശേഖരന്‍ ധര്‍മ്മരക്ഷാസന്ദേശവും നല്‍കി. ഇത്തരം സന്ദര്‍ഭത്തില്‍ ഒറ്റമനസ്സോടെ നിന്ന എല്ലാ ഹിന്ദു സാമുദായിക സംഘടനകളേയും അഭിനന്ദിക്കുകയും തുടര്‍ന്നും ഹിന്ദു ധര്‍മ്മ രക്ഷയ്ക്കായി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുവാനും കുമ്മനം ആഹ്വാനം ചെയ്‌തു. 
പെരുമ്പാവൂരിലെ മുപ്പതോളം ഹൈന്ദവ സാമുദായിക സംഘടനാ നേതാക്കള്‍ വേദിയില്‍ ഉപവിഷ്‌ട രായിരുന്നു. ഹിന്ദു ഐക്യവേദി ജില്ലാ വര്‍ക്കിംഗ്‌ പ്രസിഡന്റ്‌ എം.പി. അപ്പു അദ്ധ്യക്ഷനായിരുന്നു. ഹിന്ദു ഏകോപന സമിതി കണ്‍വീനര്‍ കെ.പി. രമേശ്‌ സ്വാഗതവും, ഐക്യവേദി സെക്രട്ടറി ദിനേശ്‌ കൃതജ്ഞതയും രേഖപ്പെടുത്തി.
            2012 ഫെബ്രുവരി 19/ കേസരി 53
                                 *******************



             നിലവിളക്ക്‌ കത്തിക്കാനും ഓണപ്പൂക്കളമിടാനും ‘മൊയ്‌ല്യാരെ കംപൂട്ടര്‍’ പഠിപ്പിക്കാനും തീരുമാനിക്കുന്ന സുഖചികിത്സ കൊണ്ട്‌ പരിഹരിക്കാന്‍ കഴിയുന്നവയല്ലി തൊന്നും എന്ന്‌ വിനയപൂര്‍വ്വം പറഞ്ഞു കൊണ്ട്‌ ചുരുക്കുന്നു. നന്ദി.

                                                       എന്ന്‌ സ്‌നേഹപൂര്‍വ്വം                                     
                                                      ഹിഫ്‌സുര്‍ റഹ്‌മാന്‍, 
                                                      പെരുമ്പാവൂര്‍                  
                                                      hifsurrahman@gmail.com